Posted By editor1 Posted On

ഇ​സ്രാ​യേ​ലി​ക​ൾ കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ലി​ക​ൾ വി​ദേ​ശ പാ​സ്‌​പോ​ർ​ട്ടു​മാ​യി കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് പാ​ർല​മെ​ന്റ് അം​ഗം ഹ​മ​ദ് അ​ൽ ഒ​ല​യാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച പ്രോ​ട്ടോ​കോ​ൾ വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ന്റെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​സ്രാ​യേ​ലി​ക​ളു​മാ​യു​ള്ള സാ​ധാ​ര​ണ​വ​ത്ക​ര​ണം ത​ട​യു​ന്ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടു​ള്ള ത​ന്ത്രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ഉ​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ൽ ഒ​ല​യാ​ൻ വ്യ​ക്ത​ത തേ​ടി​യ​താ​യും അ​റ​ബ്ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ടു​മാ​യി കു​വൈ​ത്തി​ൽ എ​ത്തി​യാ​ൽ പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ​രാ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ അ​തോ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ മാ​ത്ര​മാ​ണോ ആ​ശ്ര​യി​ക്കു​ന്ന​ത് എ​ന്നും ചോ​ദി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *