Posted By editor1 Posted On

കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ർത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. ആ​ർ​ട്ടി​ക്കി​ൾ 17 റ​സി​ഡ​ൻ​സി പെ​ർ​മി​റ്റി​ൽ നി​ന്നും ആ​ർ​ട്ടി​ക്കി​ൾ 18 ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​നാ​ണ് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തു​ക. ഇ​തോ​ടെ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് കു​വൈ​ത്തി​ൽ മ​റ്റു തൊ​ഴി​ൽ തി​ര​ഞ്ഞെ​ടു​ക്കാ​നോ രാ​ജ്യ​ത്ത് തു​ട​രാ​നോ ക​ഴി​യാ​തെ വ​രും.സ​ർക്കാ​ർ ജോ​ലി​യി​ൽ നി​ന്ന് വി​രി​മി​ച്ച​വ​ർക്കും രാ​ജി​വെ​ച്ച​വ​ർക്കും പി​രി​ച്ചു​വി​ട്ട​വ​ർക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തീ​രു​മാ​നം ബാ​ധ​ക​മാ​വു​ക​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ. രാ​ജ്യ​ത്തെ സ​ർക്കാ​ർ-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.നേ​ര​ത്തെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം കു​വൈ​ത്തി​ലെ സ​ർക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 23 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ്ര​വാ​സി​ക​ളാ​ണ്. ഗ​ൾഫ്‌ മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർന്ന നി​ര​ക്കാ​ണി​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​വൈ​ത്തി​ക​ളും ഒ​രു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​മാ​ണ് പൊ​തു മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. അ​തി​നി​ടെ ഈ ​വ​ർഷം കു​വൈ​ത്തി​ൽ നി​ന്നും 40,000 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ പി​ടി​​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *