കുവൈറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍; അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ

കുവൈറ്റിലെ മുഷ്‌രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹവല്ലി ഗവർണറേറ്റ് ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറും കുഞ്ഞിന്‍റെ മൃതദേഹം പരിശോധിച്ചു. മൃതദേഹം പുറത്തെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായും ഫോറൻസിക് മെഡിസിൻ വകുപ്പിന് കൈമാറിയതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ബയാൻ പൊലീസ് സ്റ്റേഷനിൽ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top