യുപിയിലെ ബന്ദയിൽ 40 വയസുള്ള ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. പൊടിമില്ല് വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്കുമാർ ശുക്ല എന്ന വ്യക്തിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി. കുറെ നേരമായിട്ടും അമ്മയെ കാണാതായതോടെ 20 വയസുള്ള മകൾ അമ്മയെ തേടിയെത്തിയപ്പോൾ വീട്ടിലെ മുറിയിൽ നിന്ന് അമ്മയുടെ അലറിക്കരച്ചിൽ കേട്ടു. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മുറി തുറന്നപ്പോൾ മൂന്നു ഭാഗങ്ങളായി മുറിച്ച നിലയിൽ അമ്മയുടെ മൃതദേഹം കിടക്കുന്നത് പെൺകുട്ടിക ണ്ടു. തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രാജ്കുമാർ ശുക്ല, ഇയാളുടെ സഹോദരൻമാരായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരും ഒളിവിലാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!