ദുബായ് ∙ കളമശേരി ബോംബാക്രമണക്കേസ് പ്രതി മാർട്ടിൻ ദുബായിൽ നിന്നും നാട്ടിൽ എത്തിയത് 2 മാസം മുൻപ്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടുകയും ചെയ്യാത്ത ആളായിരുന്നു ഡൊമിനിക് എന്നാണ് കൂടെ ജോലിചെയ്ത ആളുകൾ പറയുന്നത്. ഇത്തരമൊരാൾ ഒരു സ്ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നുമാണാ ഡൊമിനിക് മാർട്ടിനെക്കുറിച്ച് അയാൾ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കൺ ഒയാസിസിലെ കമ്പനിയിലെ സഹപ്രവർത്തകരുടെ പ്രതികരണം. രണ്ട് മാസം മുൻപായിരുന്നു ഡൊമിനിക് മാർട്ടിൻ കേരളത്തിലേക്ക് പോയത്. ഒരു ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി വീണ്ടും നീട്ടി വാങ്ങി. ഇൗ മാസം 30 ന് മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു. വർഷങ്ങളായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഡൊമിനിക് മാർട്ടിൻ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR