Posted By Editor Editor Posted On

കുവൈത്തിൽ മ​ദ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം നടത്തിയ പ്ര​വാ​സി അ​റ​സ്റ്റി​ൽ

കു​​വൈ​​ത്ത് സി​​റ്റി: വ​ഫ്ര മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി. ഒ​രു പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.ഇ​വി​ടെ​നി​ന്ന് വി​ൽപ​ന​ക്ക് ത​യാ​റാ​ക്കി​വെ​ച്ച നൂ​റു​ക്ക​ണ​ക്കി​ന് കു​പ്പി മ​ദ്യ​വും 90 ബാ​ര​ലു​ക​ളും മ​ദ്യ​നി​ർമാ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ നി​യ​മ​ന​ട​പ​ടി​ക്കാ​യി പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *