നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീർഥാടക മരിച്ചു
ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ജാമിഅ ആശുപത്രിയിൽ മരിച്ചത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഉണ്ണീൻ (തമിഴ്നാട് പൊലീസ്), മാതാവ്: പാറമ്മൽ ഇത്തീരുമ്മ, സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
		
		
		
		
		
Comments (0)