കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് ക്രിമിനൽ ഗ്രൂപ്പുകൾ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.വ്യാപാര പ്രവർത്തനങ്ങളിൽ സാമ്പത്തിക ഇടനിലക്കാരനായി പങ്കെടുക്കുന്ന ഇവർ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. തുടർന്ന് വ്യക്തികളുടെ അക്കൗണ്ട് ഡേറ്റകൾ കൈക്കലാക്കും. പിന്നീട് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL