Posted By user Posted On

കു​വൈ​ത്ത്-​ഡ​ല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം വൈ​കി​യ​ത് ഒ​രു രാ​വും പ​ക​ലും

യാത്രക്കാരെ വലച്ച് കു​വൈ​ത്ത്-​ഡ​ല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം വൈ​കിയത് മണിക്കൂറുകൾ. AI 902 എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​മാ​ണ് ഒ​രു രാ​ത്രി​യും പ​ക​ലും വൈ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് വൈ​കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കി. ഉ​ട​ൻ പു​റ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. മ​ണി​ക്കൂ​റു​ക​ൾ ക​ട​ന്നു​പോ​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. കാ​ത്തി​രി​ക്ക​ൽ നീ​ളു​മെ​ന്നാ​യ​തോ​ടെ താ​മ​സ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഹോ​ട്ട​ല്‍ സൗ​ക​ര്യം ന​ല്‍കി. മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, 17 മ​ണി​ക്കൂ​റി​നു​ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് വി​മാ​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

https://www.kuwaitvarthakal.com/category/latest-international-news-and-updates/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *