Posted By user Posted On

കുവൈത്തിൽ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ വ​ൻ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ജ​നു​വ​രി ഒ​രു മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 40,413 പേ​ർക്കാ​ണ് യാ​ത്ര​നി​രോ​ധ​നം ഏ​ർപ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾപ്പെ​ടു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
വൈ​ദ്യു​തി-​ടെ​ലി​ഫോ​ൺ കു​ടി​ശ്ശി​ക, ട്രാ​ഫി​ക് പി​ഴ​ക​ൾ എ​ന്നി​വ അ​ട​ക്കാ​ത്ത​വ​ർക്കും ജീ​വ​നാം​ശ​കേ​സു​ക​ളി​ൽ ഉ​ൾപ്പെ​ട്ട​വ​ർക്കു​മാ​ണ് യാ​ത്ര​നി​രോ​ധ​ന​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി​യ​ത്. ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 29,463 യാ​ത്ര​വി​ല​ക്കു​ക​ൾ നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വു​ക​ളും മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *