Posted By user Posted On

കുവൈത്തിലെ ക്യാമ്പസുകളിൽ ആൺ-പെൺ ഇടകലരലിന് നിയന്ത്രണം; മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിർദേശം

കു​​വൈ​ത്ത് സി​റ്റി: കാ​മ്പ​സു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഇ​ട​ക​ല​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി കു​വൈ​ത്ത്. കാ​മ്പ​സി​നു​ള്ളി​ൽ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ദി​ൽ അ​ൽ മാ​നി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർന്ന പാ​ർല​മെ​ന്റ് സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തു​ന്ന​തോ​ടെ, ല​ക്ച​റ​ർ ക്ലാ​സു​ക​ളി​ലും സീ​റ്റു​ക​ൾ ആ​ൺകു​ട്ടി​ക​ൾക്കും പെ​ൺകു​ട്ടി​ക​ൾക്കും പ്ര​ത്യേ​ക​മാ​യി വേ​ർ​തി​രി​ക്കും. നി​ല​വി​ൽ വി​ദ്യാ​ർഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പെ​ൺകു​ട്ടി​ക​ൾക്കാ​ണ് ഭൂ​രി​പ​ക്ഷം. നേ​ര​ത്തെ ലിം​ഗ വേ​ർ​തി​രി​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ഹൈ​ഫ് അ​ട​ക്ക​മു​ള്ള പാ​ർല​മെ​ന്റ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *