ഇ​ത്യോ​പ്യ​യി​ൽ 500 ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​വൈ​ത്തി സ​ർ​ജ​ന്മാ​ർ

ഇ​ത്യോ​പ്യ​യി​ൽ കു​വൈ​ത്തി സ​ർ​ജ​ൻ​മാ​ർ 500 ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ദ​രി​ദ്ര ജ​ന​ങ്ങ​ൾ​ക്ക് ​വൈ​ദ്യ​പ​രി​ച​ര​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ​വൈ​ദ്യ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാണ് ഈ പദ്ധതി. ഡ​യ​റ​ക്ട് എ​യ്ഡ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്ദു​ല്ല അ​ൽ സു​മൈ​താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ർ​ജി​ക്ക​ൽ അ​ൽ അ​മ​ൽ ക്യാ​മ്പി​ന്റെ (ഹോ​പ്) ഭാ​ഗ​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രാ​യ എ​ട്ടു സ്​​പെ​ഷ​ലി​സ്റ്റു​ക​ളു​ടെ സം​ഘം ഉ​ൾ​ക്കൊ​ള്ളു​ന്ന കു​വൈ​ത്ത് സ​ർ​ജി​ക്ക​ൽ​ ഹോ​പ് ടീ​മി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പി​ന്നാ​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ അ​റി​വ് എ​ത്തി​ക്കു​ക​യും അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​കി​ത്സ​​ക്കു​ള്ള ഉ​യ​ർ​ന്ന് ചെ​ല​വ് താ​ങ്ങാ​നാ​കാ​ത്ത രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 21 ഡോ​ക്ട​ർ​മാ​രും ടെ​ക്നീ​ഷ്യ​ന്മാ​രും മ​റ്റും അ​ട​ക്കം 43 പേ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ കു​വൈ​ത്തി അം​ബാ​സ​ഡ​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ർ​ബി​യും ആ​രോ​ഗ്യ മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​ർ പ​​​ങ്കെ​ടു​ത്തു. ആ​ദ്യ മൂ​ന്നു ദി​വ​സം മാ​ത്രം 289 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്തി​യ​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy