Posted By user Posted On

expat പ്രവാസി മലയാളി യുവാവിനെ ​ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

മനാമ: ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര expat സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷമത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികൾ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല.ഇതോടെ സ്‌പോൺസർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *