കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി നഴ്സ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. expat തിരുവല്ല പൊടിയാടി പരേതനായ കിഴക്കയിൽ വർഗീസിന്റെ മകൾ ഷീബയാണ് (42) മരിച്ചത്. അബ്ബാസിയയിലെ അപ്സര ബസാറിനു സമീപത്തുള്ള കെട്ടിട ത്തിലാണ് ഇവർ കുടുംബ സമേതം താമസിക്കുന്നത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീബ. ഇവർ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഭർത്താവ് ചാഞ്ഞോടി സ്വദേശി റെജി. മാതാവ് ഗ്രേസി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്..മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൾ 9-ാം ക്ലാസിലെ വിദ്യാർഥിനിയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6