Posted By user Posted On

ministerകേന്ദ്രമന്ത്രി വി.മുരളീധരൻ കുവൈത്തിൽ; ഉന്നതരുമായി കൂടിക്കാഴ്ച നടത്തി; പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു

കു​വൈ​ത്ത് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ minister സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​വു​മാ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾക്കു​മി​ട​യി​ലെ വി​ഷ​യ​ങ്ങ​ൾക്കു പു​റ​മെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർദേ​ശീ​യ​വു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർച്ച​യാ​യി. ബു​ധ​നാ​ഴ്ച കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.കു​വൈ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പ്ര​ഫ​ഷ​ന​ൽ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ​യും ക​ണ്ടു. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്റെ പ്ര​ധാ​ന ശ​ക്തി​യാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം തു​ട​രു​ന്ന​താ​യി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സാം​സ്കാ​രി​ക പ​രി​പാ​ടി ന​ട​ന്നു.വ്യാ​ഴാ​ഴ്ച ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി മു​ര​ളീ​ധ​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലെ സാ​ഹോ​ദ​ര്യ​ബ​ന്ധം ശൈ​ഖ് ത​ലാ​ൽ സൂ​ചി​പ്പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും ച​ർ​ച്ച​ചെ​യ്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ട​ന്ന​താ​യി വി. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യും വി. ​മു​ര​ളീ​ധ​ര​ൻ വ്യാ​ഴാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *