കോതമംഗലം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ (32)യാണ് മരിച്ചത്. അസ്റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്സായും കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇരുവരും 20 ദിവസം മുൻപാണ് അവധിക്കെത്തിയത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ മടങ്ങാനിരുന്ന ദിവസമാണ് മരണം സംഭവിച്ചത്. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കൾ: അഹമ്മദ്, ആദം. കബറടക്കം നടത്തി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX