അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് www bigticket ae buy online ഭാഗ്യശാലികൾ ഒരു ലക്ഷം ദിർഹം വീതം നേടി. പ്രവാസി മലയാളിയായ 34കാരൻ അനീഷ് കുമാറാണ് ഒരു വിജയി. ഇദ്ദേഹം നിലവിൽ ദുബൈയിലാണ് താമസം. ഒരു സൈബർ സെക്യൂരിറ്റി കമ്പനിയിലെ കൺസൾട്ടന്റ് ആയി ജോലി ചെയ്ത് വരികയാണ്. നാല് സഹപ്രവർത്തകരമായി ചേർന്ന് മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം. വിജയിയായെന്ന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും തന്റെ സ്വപ്‌ന വാഹനമായ ബിഎംഡബ്ല്യൂ വാങ്ങുന്നതിനുള്ള ഡൗൺ പേയ്‌മെന്റ് നൽകാൻ ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറായ 39കാരൻ നാബിൽ ഖത്തറിലാണ് താമസം. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം 20 സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. എന്റെ വിജയത്തിൽ വളരെയധികം സന്തോഷവും നന്ദിയുമുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇന്ത്യയിലുള്ള എന്റെ കുടുംബവുമായി അവധിക്കാലം ചെലവിടാൻ സമ്മാനത്തുക ചെലവഴിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഷാർജയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരൻ മുഹമ്മദ് ഹസൻ സ്വന്തമായി പെയിന്റിങ് ആൻഡ് ഡെക്കറേഷൻ സ്ഥാപനം നടത്തിവരികയാണ്. ബിഗ് ടിക്കറ്റിലൂടെ ഒരു ബംഗ്ലാദേശി വിജയിയായ വീഡിയോ് ഫേസ്ബുക്ക് വഴി കണ്ട ഇദ്ദേഹം, ഏഴ് മാസങ്ങൾക്ക് മുമ്പാണ് 10 സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്ത് തുടങ്ങിയത്. സമ്മാനവിവരം അറിഞ്ഞപ്പോൾ ആവേശഭരിതനായ മുഹമ്മദ് സമ്മാനത്തുക തന്റെ സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും സ്വന്തം വിഹിതം ബിസിനസിന്റെ വളർച്ചയ്ക്കായി നിക്ഷേപിക്കുമെന്നും പറഞ്ഞു. ഇന്ത്യക്കാരനായ ചരൺ ദീപ് സിങ് ആണ് 100,000 ദിർഹം നേടിയ നാലാമത്തെ വിജയി. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് മൂന്നിനാണ് അദ്ദേഹം 085959 എന്ന നമ്പരിലുള്ള സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.ഓഗസ്റ്റ് മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കളുടെ പേരുകൾ ഓട്ടോമാറ്റിക് ആയി എല്ലാ ആഴ്ചയിലും നാല് വിജയികൾക്ക് 100,000 ദിർഹം വീതം സമ്മാനമായി നൽകുന്ന പ്രതിവാര നറുക്കെടുപ്പിലേക്ക് എന്റർ ചെയ്യപ്പെടും. പ്രൊമോഷൻ കാലയളവിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് സെപ്തംബർ മൂന്നിലെ നറുക്കെടുപ്പിലൂടെ ഗ്രാൻഡ് പ്രൈസായ 20 മില്യൻ ദിർഹവും മറ്റ് ഒമ്പത് വൻ തുകയുടെ സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. www.bigticket.ae വഴിയോ അബദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകൾ വഴിയോ ഓഗസ്റ്റ് 31 വരെ ടിക്കറ്റ് വാങ്ങാൻ അവസരമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX