കുവൈത്ത് സിറ്റി : കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ലഭ്യത വ്യാപകമാകുന്നതായി drugs മുന്നറിയിപ്പ്. അമേരിക്കയിൽ റേപ്പ് ഡ്രഗ് എന്ന പേരിൽ ആണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നതിന് വേണ്ടി വ്യാപകമായി ഇവ ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജ്യൂസിലോ മറ്റ് പാനീയങ്ങളിലോ ഇവ കലർത്തി നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്.ഐസ് പോലെ കാണപ്പെടുന്ന ഇവ ദ്രാവക രൂപത്തിലും സുതാര്യമായ മറ്റു പദാർത്ഥങ്ങളുടെ രൂപത്തിലുമാണ് വരുന്നത്.
ഇത്തരത്തിൽ മാരകമായ ഈ മയക്കുമരുന്ന് ഉപയോഗിച്ച ഒരു ചെറുപ്പക്കാരന് സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായതായും യുവാവ് നായ്ക്കളോടൊപ്പം അവയുടെ ഭക്ഷണം കഴിച്ചു കുളിമുറിയിൽ ജീവിക്കുകയും നായ്ക്കളെ പോലെ എപ്പോഴും ഇയാൾ കുരയ്ക്കുകയും ചെയ്തതായി ബന്ധപ്പെട്ട ആളുകൾ ഉദാഹരണ സഹിതം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX