weather map കുവൈത്തിൽ ഈ മാസത്തിന് ശേഷം ചൂടിന്റെ തീവ്രത കുറയും

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സ​ത്തോ​ടെ രാ​ജ്യ​ത്ത് വേ​ന​ൽച്ചൂ​ടി​ന്റെ തീ​വ്ര​ത കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ weather map. ആ​ഗ​സ്റ്റ് 24ന് ​സു​ഹൈ​ൽ ന​ക്ഷ​ത്രം ദൃ​ശ്യ​മാ​കു​ന്ന​തോ​ടെ ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് അ​റ​ബ് യൂ​നി​യ​ൻ ഫോ​ർ അ​സ്ട്രോ​ണ​മി ആ​ൻ​ഡ് സ്പേ​സ് സ​യ​ൻ​സ് അം​ഗം ബ​ദ​ർ അ​ൽ അ​മി​റ പ​റ​ഞ്ഞു.വേ​ന​ലി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട്, ശൈ​ത്യ​കാ​ലം മു​ഴു​വ​നും തെ​ളി​ഞ്ഞു​കാ​ണു​ന്ന ന​ക്ഷ​​ത്ര​മാ​ണ് ‘സു​ഹൈ​ൽ’. പ​ര​മ്പ​രാ​ഗ​ത​മാ​യി സു​ഹൈ​ൽ ന​ക്ഷ​ത്രം തെ​ളി​യു​ന്ന​ത് കു​വൈ​ത്തി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു തു​ട​ങ്ങു​ന്ന​തി​ന്റെ സൂ​ച​ന​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.‘സി​റി​യ​സി’​നു​ശേ​ഷം ആ​കാ​ശ​ത്ത് ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ര​ണ്ടാ​മ​ത്തെ ന​ക്ഷ​ത്ര​മാ​ണ് ‘സു​ഹൈ​ലെ’​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ജ്യോ​തി​ശാ​സ്ത്ര​കേ​ന്ദ്രം പ​റ​യു​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 313 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​യാ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy