ബാംഗ്ലൂരിൽ മലയാളി സിഇഒ അടക്കം രണ്ടുപേരെ ഓഫീസിൽ കയറി വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം
ബാംഗ്ലൂരിൽ ചൊവ്വാഴ്ച വൈകിട്ട് ഐടി കമ്പനി സിഇഒ യെയും മാനേജിങ് ഡയറക്ടറെയും ഓഫീസിൽ കയറി വെട്ടിക്കൊന്നതിന് കാരണം ബിസിനസ് വൈരാഗ്യമെന്ന് പോലീസ്. കമ്പനിയിലെ മുൻജീവനക്കാരനാണ് മലയാളിയായ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുഗ്മിണി വിലാസത്തിൽ ആർ. വിനുകുമാർ (47), എംഡി ഫണീദ്ര സുബ്രഹ്മണ്യ എന്നിവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ ഫെലിക്സിനെയും മറ്റു മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ടിക്ടോക് താരമായ ഫെലിക്സിന് ജോക്കർ ഫെലിക്സ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിശേഷണം. മുഖത്ത് ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണക്കമ്മലിട്ട്, മഞ്ഞ കണ്ണട വെച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിനുശേഷം ഫെലിക്സും മറ്റു പ്രതികളും ഒളിവിൽ ആയിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുക എന്ന ആഗ്രഹത്തോടെ വിനു കുമാറിന്റെ കമ്പനിയായിരുന്ന എയറോണിക്സിലെ ജോലി ഉപേക്ഷിച്ച ഇയാൾ തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എംഡി ഫണീദ്ര സുബ്രഹ്മണ്യനെ വക വരുത്താൻ പദ്ധതിയിടുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് ഒൻപത് മണിക്കൂർ മുൻപ് ഇതിനെപ്പറ്റി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും ഇട്ടിരുന്നു.
‘‘ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമെ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല’’ എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്. താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. ഫെലിക്സ് തനിച്ചല്ല ഐടി കമ്പനിയിൽ വന്നതെന്നു പൊലീസ് പറഞ്ഞു. മൂന്നു പേർ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവർ വെട്ടുകയും കുത്തുകയും ചെയ്തു.
സംഭവത്തിനുശേഷം വിവരമറിഞ്ഞ് എത്തിയ പോലീസ് ആണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് എന്നാൽ വഴിമധ്യേ രണ്ടുപേരും മരിക്കുകയായിരുന്നു. പോസ്റ്റുമോട്ടത്തിനായി മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ച വിനു കുമാറിന്റെ ഭാര്യ : ശ്രീജ, രണ്ടു മക്കളുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
		
		
		
		
		
Comments (0)