
കുവൈറ്റ് പൗരന്മാരുടെ ഷെങ്കൻ വിസ വീണ്ടും ചർച്ചയാകുന്നു
കുവൈറ്റ് പൗരന്മാർക്ക് ചെങ്കൻ രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനുള്ള ആവശ്യം വീണ്ടും ചർച്ചയാക്കി വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുള്ള അൽ ജാബിർ അസ്സബാഹ്. യൂറോപ്യൻ സന്ദർശന വേളയിലാണ് അദ്ദേഹം വിവിധ രാഷ്ട്ര നേതാക്കളോട് ഇക്കാര്യം ഉന്നയിച്ചത്. പൗരന്മാർക്ക് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുക, ദീർഘകാല വിസ അനുവദിക്കുക എന്നിവയാണ് കുവൈറ്റ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)