രാജ്യത്തെ ഏറ്റവും പുതിയ ലോ കോസ്റ്റ് വിമാന കമ്പനിയായ ആകാശ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവെച്ചെന്നുള്ള വാർത്ത നിരസിച്ച് സിഇഒയും സ്ഥാപകനുമായ വിനയ് ദുബെ. ആകാശ എയർലൈൻ ക്യാബിൻ ക്രൂ അംഗങ്ങളെപറ്റി ഉയരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 3000 ജീവനക്കാരുമായി പ്രവർത്തിക്കുന്ന ആകാശ എയർ 2024 ആകുമ്പോഴേക്കും 500 ജീവനക്കാരെ കൂടി ഉൾപ്പെടുത്തി 3500 ജീവനക്കാരെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ 19 വിമാനങ്ങൾ ഉള്ള എയർലൈൻ 2027 മാർച്ചോടെ മൊത്തം 72 വിമാനങ്ങൾ ആയി ഉയർത്തിയേക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Related Posts
Kuwait gold robbery; കുവൈത്തിൽ മലയാളിയുടെ ജ്വല്ലറിയിൽ വൻ കവർച്ച; ജീവനക്കാരനെ തോക്കുചൂണ്ടി കെട്ടിയിട്ട് സ്വർണം തട്ടിയെടുത്തു