Posted By user Posted On

driving കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ലൈസൻസിന്റെ സാധുത പരിശോധിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് driving വഴി തങ്ങളുടെ ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നിർദേശം. ആഭ്യന്തര മന്ത്രാലയം ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് നില നിർത്തുന്നതിനു ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ധ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നടപടി. റദ്ധ് ചെയ്യപ്പെട്ട ലൈസൻസുകൾ ഉപയോഗിച്ച് വാഹനം ഓടിച്ച നിരവധി പേരെ ഇതിനകം പിടികൂടിയതായും മന്ത്രാലയം അറിയിച്ചു.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഇതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ മേൽ നോട്ടത്തിലാണ് പ്രവാസികളുടെ ലൈസൻസുകളുടെ സാധുത പരിശോധിച്ചു വരുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *