കുവൈത്ത് സിറ്റി: അഴിമതിക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും വൻ പിഴയും. kuwait police ആഭ്യന്തര മന്ത്രാലയം മുൻ പൊതുജന സമ്പർക്ക വിഭാഗം മേധാവി അടക്കമുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതികൾക്ക് നേരത്തേ 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് മേൽക്കോടതി ജീവപര്യന്തം തടവ് ശിക്ഷയായി ഉയർത്തിയത്. ആഭ്യന്തര മന്ത്രാലയത്തിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിന് ബൊക്കകളും പൂമാലകളും വാങ്ങിയ ഇടപാടിൽ ഏകദേശം 600 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം മേധാവിക്കായിരുന്നു ഇടപാടുകളുടെ ചുമതല. ഇദ്ദേഹം ബന്ധുവിന്റെ പേരിൽ ആരംഭിച്ച പൂക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പദവി ദുരുപയോഗം ചെയ്ത് സർക്കാർ പണം വെട്ടിച്ചുവെന്നാണ് കേസ്. 2018ലാണ് പൊതു സമ്പർക്ക വിഭാഗം മേധാവിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു 14 പ്രതികൾക്കും രണ്ടു വർഷം മുതൽ 15 വർഷം വരെ തടവും 5000 മുതൽ 20,000 ദീനാർ വരെ പിഴയും വിധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw