Posted By user Posted On

umrah visa from kuwait കുവൈത്തിൽ കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുള്ള വിസയ്ക്ക് നിരവധി അപേക്ഷകർ

കു​വൈ​ത്ത് സി​റ്റി: കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ർക്ക് കു​വൈ​ത്തി​ലെ​ത്താ​ൻ പ്ര​ത്യേ​ക വി​സ അ​നു​വ​ദി​ക്കു​മെ​ന്ന umrah visa from kuwait പ്ര​ഖ്യാ​പ​ന​ത്തി​ന് പി​റ​​കെ അ​പേ​ക്ഷാ പ്ര​വാ​ഹം. നി​ര​വ​ധി സ്‌​പോ​ർ​ട്‌​സ് ക്ല​ബു​ക​ൾ ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് സ​മ​ർ​പ്പി​ച്ച​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ്‌ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​വേ​ശ​ന തീ​യ​തി മു​ത​ൽ വ്യ​വ​സ്ഥ​ക​ളോ​ടെ 250 ഓ​ളം വി​സ​ക​ൾ ഇ​ഷ്യൂ ചെ​യ്ത​താ​യി അ​ൽ​റാ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​സ അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ആ​യി അ​പേ​ക്ഷി​ക്കാം. വി​സ അ​ഭ്യ​ർ​ഥി​ക്കു​ന്ന സ്ഥാ​പ​നം കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് സ​ന്ദ​ർ​ശ​ക​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​തി​നും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ൽ റാ​യ് റി​പ്പോ​ർട്ട് ചെ​യ്തു. രാ​ജ്യ​ത്ത് അം​ഗീ​കാ​ര​മു​ള്ള സ്പോ​ർട്സ് ക്ല​ബു​ക​ളും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ വ​ഴി​യും ന​ൽകു​ന്ന അ​പേ​ക്ഷ​ക​ൾക്കാ​ണ് മൂ​ന്ന് മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള വി​സ​ക​ൾ അ​നു​വ​ദി​ക്കു​ക. മൂ​ന്ന് മാ​സ​ത്തേ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​ന്ദ​ർശ​ക​ർക്ക് ഒ​രു വ​ർഷം വ​രെ വി​സ നീ​ട്ടി​ക്കൊ​ടു​ക്കും. കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​സ അ​നു​വ​ദി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​ക​ളു​ടെ ഉ​ണ​ർ​വ് ല​ക്ഷ്യ​മി​ട്ടാ​ണ്. വി​ദേ​ശ പ​രി​ശീ​ല​ക​ർ, ക​ലാ​സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു​വ​ഴി രാ​ജ്യ​ത്ത് എ​ത്താ​നാ​കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *