കുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. വിവിധ മയക്കുമരുന്നുകളും, ലഹരി ഗുളികകളുമായി ഏഴുപേരെ drugs മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പ്രതികളിൽനിന്നായി ഏകദേശം 13,500 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ, ലഹരിക്ക് ഉപയോഗിക്കുന്ന 2500 ഗുളികകൾ, രണ്ടു തോക്കുകൾ എന്നിവ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിവസ്തുക്കൾ കടത്തിയതും വിൽപനയും പ്രതികൾ സമ്മതിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥരെ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അഭിനന്ദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw