Posted By user Posted On

kuwait ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ

കുവൈത്ത് സിറ്റി :ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ kuwait. ആഗോള തലത്തിൽ കുവൈത്ത് പതിനെട്ടാം സ്ഥാനത്തും അറബ് മേഖലയിൽ നാലാം സ്ഥാനത്തും ആണ്. ഗ്ലോബൽ ഫിനാൻസ് പുറത്തു വിട്ട ഏറ്റവും പുതിയ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് . യുദ്ധ സാധ്യത, കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്,പുതിയ പകർച്ച വ്യാധി, പ്രകൃതി ദുരന്ത സാധ്യതകൾ ,മുതലായ മൂന്ന് അടിസ്ഥാന ഘടകങ്ങൾ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.. പട്ടിക പ്രകാരം ഐസ്‌ലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം. യുഎഇ രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തും ആണ്. ഇതിന് പുറമെ ബഹ്റൈൻ (12), സൗദി അറേബ്യ (19), ഒമാൻ (25) എന്നിങ്ങനെ ആദ്യ 25 സ്ഥാനങ്ങളിൽ ആറു ഗൾഫ് രാജ്യങ്ങളും ഇടം പിടിച്ചു.ഗൾഫ് രാജ്യങ്ങൾക്ക് പുറമെ മൊറോക്കോ (24) മാത്രമാണ് ആദ്യ 25 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക അറബ് രാജ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *