Posted By user Posted On

content planner കുവൈറ്റിൽ സോഷ്യൽ മീഡിയ സൈറ്റുകൾ വഴി പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്

കുവൈറ്റ്: കുവൈറ്റിൽ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. പ്രവാസികളുടെയും content planner സ്വദേശികളുടെയും വിവരങ്ങളാണ് ചോർത്തുന്നത്. പേര്, ഫോൺ നമ്പർ, വിലാസം,വയസ്സ്, വൈവാഹിക നില, ലിംഗം മുതലായ വിവരങ്ങളാണ് സംഘം ശേഖരിക്കുന്നത്. ഇവ പ്രത്യേക പ്രോഗ്രാം വഴി തരം തിരിച്ചു കൊണ്ട് വൻകിട മാർക്കറ്റിങ് കമ്പനികൾക്കും മറ്റും അവരുടെ ആവശ്യ പ്രകാരം വിൽപന നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 45 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർത്തുന്നതിനായി 50 ദിനാർ വീതമാണ് സംഘം ഈടാക്കുന്നത്.ഫേസ്ബുക്, ട്വിറ്റർ,വാട്ട്സ്ആപ്പ്, മുതലായ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വ്യാപകമായി വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ട്. രാജ്യത്തെ പ്രമുഖ വ്യക്തികൾ, പ്രമുഖ കമ്പനികൾ , അവരുടെ ജീവനക്കാർ മുതലായവരുടെ പേരുകൾ അടങ്ങിയ ഒരു ഫയൽ കേവലം ഒരു ദിനാറിനാണ് വിൽക്കുന്നതെന്നും കണ്ടെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *