നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടി gold smuggling. എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ബഹ്‌റൈനിൽനിന്ന് കോഴിക്കോട് വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അഷറഫിൽനിന്നാണ് 1.069 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീര ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പരിശോധന പൂർത്തീകരിച്ച് പുറത്തു കടക്കാൻ ശ്രമിച്ച ഇയാളെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് 1 കോടി 21 ലക്ഷം രൂപയുടെ സ്വർണം യാത്രക്കാരിൽ നിന്നും പിടികൂടിയിരുന്നു. മലേഷ്യയിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw