Posted By user Posted On

fire force കുവൈത്തിലെ ഷു​വൈ​ഖ് വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ ബേ​സ്‌​മെ​ന്റി​ൽ തീ​പി​ടി​ത്തം. വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന fire force ട​യ​റു​ക​ളും പെ​യി​ന്റു​ക​ളും ബാ​റ്റ​റി​ക​ളും അ​ട​ങ്ങു​ന്ന നി​ല​വ​റ​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​ളി​പ്പ​ട​ർ​ന്ന തീ ​ചൊ​വ്വാ​ഴ്ച​യോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ​തോ​തി​ൽ പു​ക ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തെ കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് കേ​ന്ദ്ര ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ന്റ​റു​ക​ൾ, അ​ൽ ഷ​ഹീ​ദ്, അ​ൽ ഇ​സ്നാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ക​ൺ​ട്രോ​ൾ സെ​ക്ട​ർ വൈ​സ് പ്ര​സി​ഡ​ന്റ് മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ ബ​ദ​ർ നാ​സ​ർ, പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് എ​ന്നി​വ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *