​expatഗൾഫിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളിക്ക് കുത്തേറ്റ് ദാരുണാന്ത്യം expat. തൃശ്ശൂർ സ്വദേശിയായ വ്യക്തിയാണ് സൗദി അറേബ്യയിൽ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് ആണ് കൊല്ലപ്പെട്ടത്. 43 വയസ്സായിരുന്നു. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത് . കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച്‌ മരണപ്പെടുകയായിരുന്നു. ഭാര്യ – ഷഹാന. പിതാവ്‌ – ഇസ്മയിൽ. മാതാവ്‌ – സുഹറ. സഹോദരൻ – ഷനാബ്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top