Posted By user Posted On

family issue ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ചെത്തി, ക്രൂര കൊലപാതകം; ആൺവേഷം ധരിച്ചെത്തി ഉറങ്ങിക്കിടന്ന ഭർത്തൃമാതാവിനെ മരുമകൾ അടിച്ചു കൊന്നു

ചെന്നൈ: ആൺവേഷം ധരിച്ചെത്തി ഭർത്തൃമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു family issue. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം.തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളിൽ ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്. ഉറങ്ങി കിടന്നപ്പോളാണ് കൊലപാതകം. സീതാരാമലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് അറസ്റ്റിലായത്.മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അമ്മായിയമ്മയെ മർദിച്ച ശേഷം മരുമകൾ അവരുടെ സ്വർണ്ണ ചെയിൻ തട്ടിയെടുത്തു. ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.വീട്ടിലെത്തിയ മോഷ്ടാക്കളാണ് കൊല നടത്തിയത് എന്നാണ് ആദ്യം കരുതിയിരുന്നത്. ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ വീട്ടിൽവരുന്നത് വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അത് മഹാലക്ഷ്മിയാണെന്നു തിരിച്ചറിഞ്ഞത്.പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സീതാരാമലക്ഷ്മി മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ മഹാലക്ഷ്മിക്കെതിരെ കൊലക്കുറ്റവും ചുമത്തി. കൊല്ലപ്പെട്ടയാളുടെ മകൻ രാമസാമിയെ മഹാലക്ഷ്മി വിവാഹം കഴിച്ചത് മുതൽ അമ്മായിയമ്മയുമായി വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഷൺമുഖവേൽ മകന് തൊട്ടടുത്തുതന്നെ വേറെ വീടുവെച്ചുകൊടുത്തു. മകനും മരുമകളും രണ്ടുമക്കളും അവിടെയായിരുന്നു താമസം. മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ കഴിഞ്ഞമാസം വഴക്കുണ്ടായി. അയൽവാസികൾക്കു മുന്നിൽവെച്ച് സീതാരാമലക്ഷ്മി തന്നെ അപമാനിച്ചത് മഹാലക്ഷ്മിക്ക്‌ സഹിച്ചില്ല. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *