Posted By user Posted On

കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിലെ ഓരോ പൗരന്റെയും താമസക്കാരുടെയും നേരിട്ടുള്ളതും ഓൺലൈനിലുമുള്ള ഷോപ്പിംഗുകളുടെ ശരാശരി എണ്ണം പ്രതിമാസം 18 തവണ വരെ എത്തുന്നുവെന്ന് കണക്കുകൾ. ഓരോ തവണയും ശരാശരി 45 ദിനാർ വരെയാണ് മുടക്കുന്നത്. ഇത്തരത്തിൽ ആദ്യ മൂന്ന് മാസങ്ങളിൽ പൗരന്മാരും താമസക്കാരും 11.45 ബില്യൺ ദിനാർ ചെലവഴിച്ചു. അതിൽ 253 മില്യൺ ചെലവഴിച്ചത് ഓട്ടോമാറ്റിക് വിത്ഡ്രോവൽസിലൂടെയാണ്. 

163.79 മില്യൺ നേരിട്ടുള്ള പർച്ചേസുകളും പോയിന്റ് ഓഫ് സെയിൽ വഴിയുള്ള പേയ്‌മെന്റും ഉൾപ്പെടുന്നു. ഓൺലൈൻ പർച്ചേസിം​ഗിൽ ചെലവാക്കിയത് 67.76 മില്യൺ ആണ്. പ്രതിമാസം പൗരന്മാരും താമസക്കാരും ശരാശരി അഞ്ച് ഓൺലൈൻ പർച്ചേസുകൾ നടത്തി. കൂടാതെ പ്രതിമാസം എടിഎമ്മുകളിൽ നിന്ന് രണ്ട് പണം പിൻവലിക്കലുകൾക്ക് പുറമേ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മൊത്തം 21.42 മില്യൺ ഇടപാടുകൾ നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *