Posted By user Posted On

gold കുവൈത്തിൽ നിന്ന് സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ക​സ്റ്റം​സ് രേ​ഖ ക​രു​ത​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽമനി​ന്ന് സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ gold. ഇത്തരത്തിൽ യാത്ര ചെയ്യുന്ന
സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും യാ​ത്ര​ക്കു മു​മ്പ് അ​വ​യു​ടെ രേ​ഖ​ക​ൾ ശ​രി​യാക്കണമെന്നാണ് അറിയിപ്പ്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വ​കു​പ്പി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ർ​ദേ​ശം. രാ​ജ്യ​ത്തു​നി​ന്ന് വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണം കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട​തി​നെ തു​ട​ർന്നാ​ണ്‌ പു​തി​യ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​രം യാ​ത്ര​ക്ക് ഒ​രു ദി​നം മു​മ്പേ സ്വ​ർണ​ക്ക​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​സീ​ത് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ക​സ്റ്റം​സ് വ​കു​പ്പി​ൽ സ​മ​ർപ്പി​ക്ക​ണം. ഇ​ത് പ​രി​ശോ​ധി​ച്ച് ക​സ്റ്റം​സ് വ​കു​പ്പ് അ​നു​മ​തി​പ​ത്രം ന​ൽ​കും. ഈ ​രേ​ഖ​ക​ൾ ത​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് സ​മ​ർപ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. യാത്രക്കാരൻ സ്വ​ർ​ണം ശ​രി​യാ​യി നേ​ടി​യ​താ​ണെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​യ​ട​ക്കി​യ​ത​ല്ലെ​ന്നും ഇ​തു​വ​ഴി തെ​ളി​യി​ക്കാ​നു​മാ​കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *