Posted By user Posted On

fake document കുവൈത്തിൽ സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾക്ക് തടവ് ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ സിക്ക് ലീവ് (രോഗാവധി) സമർപ്പിച്ച ആൾക്ക് 3 വർഷത്തെ കഠിന തടവ് fake document. സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.ആരോഗ്യമന്ത്രാലയ ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അവധി എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളിൽ ഇയാൾ രാജ്യത്തെ ഒരു സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഈ കേസിൽ നേരത്തെ പ്രതിയെ ജാമ്യത്തിൽ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കുവൈത്തിൽ വ്യാജ രേഖ ചമയ്ക്കുന്നവർക്ക് 7 വർഷം വരെ തടവോ പിഴയോ ആണ് ശിക്ഷ. സ്വകാര്യ രേഖയാണ് വ്യാജമായി നിർമിച്ചതെങ്കിൽ 3 വർഷമാണ് തടവ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *