Posted By user Posted On

dinar ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ദി​നാ​ർ ഒ​ന്നാ​മ​ത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​റ​ൻ​സി​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തി കു​വൈ​ത്ത് ദിനാ​ർ. ഫോ​ർ​ബ്‌​സ് മാ​സി​കയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ 10 ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യാണ് പ്രസിദ്ധീകരിച്ചത്.യു.​എ​സ് ഡോ​ള​റി​ന് പ​ക​ര​മാ​യി ല​ഭി​ച്ച വി​ദേ​ശ ക​റ​ൻ​സി​യു​ടെ യൂ​നി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇ​തു പ്ര​കാ​രം കു​വൈ​ത്ത് ദീ​നാ​ർ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​റ​ൻ​സി​യാ​ണ്. ഒ​രു യു.​എ​സ് ഡോ​ള​ർ 0.31 കു​വൈ​ത്ത് ദി​നാ​റി​ന് തു​ല്യ​മാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ച്ച് ലോ​ക​ത്തി​ലെ മി​ക്ക ക​റ​ൻ​സി​ക​ളു​ടെ​യും വി​ല​യി​ടി​ഞ്ഞ​പ്പോ​ഴും കു​ലു​ങ്ങാ​തെ പി​ടി​ച്ചു​നി​ന്ന​തും കു​വൈ​ത്ത് ദീ​നാ​റാ​ണ്. 1961ലാ​ണ് കു​വൈ​ത്ത് ദീ​നാ​ർ ആ​രം​ഭി​ച്ച​ത്. 1990ൽ ​ഇ​റാ​ഖി​ന്റെ കു​വൈ​ത്ത് അ​ധി​നി​വേ​ശ സ​മ​യ​ത്ത് ദീ​നാ​റി​ന് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, വി​മോ​ച​ന​ത്തോ​ടെ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. ഫോ​ർ​ബ്‌​സ് മാ​സി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം ബ​ഹ്റൈ​ൻ ദീ​നാ​റും മു​ന്നാം സ്ഥാ​നം ഒ​മാ​ൻ റി​യാ​ലു​മാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *