Posted By user Posted On

expat സൗദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തിൽ കുടുങ്ങിയ പ്രവാസി മലയാളി നാട്ടിലെത്തി

കു​വൈ​ത്ത് സി​റ്റി: സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കു​വൈ​ത്തി​ൽ കു​രു​ങ്ങി​യ പ്രവാസി മലയാളി ഒടുവിൽ നാട്ടിലെത്തി expat . തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സ്വ​ദേ​ശി ഷെ​മീ​റാണ് ഒടുവിൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ൽ നാട്ടിലെത്തിയത്. കോ​വി​ഡ് കാ​ല​ത്ത് ആണ് സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഷെ​മീ​ർ നാ​ട്ടി​ലെ​ത്തി​യത്. പിന്നീട് കഴിഞ്ഞ ദിവസമാണ് പു​തി​യ വി​സ​യി​ൽ ഷെമീർ സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കു​വൈ​ത്ത് വ​ഴി​യാ​ണ് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പ​ഴ​യ വി​സ​യു​ടെ കാ​ൻ​സ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ സൗ​ദി​യി​ലെ ദ​മ്മാ​മി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ദ​മാം ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​തേ ദ​മ്മാം-​കു​വൈ​ത്ത് -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ ഷെ​മീ​റി​നെ തി​രി​കെ​യ​യ​ച്ചു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഈ ​വി​മാ​ന​ത്തി​ൽ സീ​റ്റു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ഷെ​മീ​ർ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​രു​ങ്ങി. 11ാം തീ​യ​തി മാ​ത്ര​മേ കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സീ​റ്റ് ഉ​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തുടർന്നാണ് ഷെമീർ ഇവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് വിവരം സാമൂഹ്യ പ്രവർത്തകരെ വിവരം അറിക്കുകയായിരുന്നു. കെ.​കെ.​എം.​എ കേ​ന്ദ്ര മ​ത​കാ​ര്യ വ​കു​പ്പ് വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖ​ലാം മൗ​ല​വി​യെയാണ് ഷെമീർ ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹം അ​ദ്ദേ​ഹം എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ല്ല​യെ വി​വ​രം അ​റി​യി​ക്കു​ക​യും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എം​ബ​സി വ​ള​ൻറി​യ​റും ഐ.​സി.​എ​ഫ് ലീ​ഡ​റു​മാ​യ സ​മീ​ർ മു​സ്‍ലി​യാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും നാട്ടിലേക്ക് തിരികെയെത്താനുള്ള കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് അ​ട​ക്കാ​നു​ള്ള പ​ണം ഷെ​മീ​റി​ന്റെ സു​ഹൃ​ത്തു​ക്ക​ൾ എ​ത്തിക്കുകയും തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​ന് പ​ണം അ​ട​യ്ക്കുകയും ചെയ്തു. തുടർന്ന് കു​വൈ​ത്തി​ൽ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ ഷെ​മീ​റി​ന്റെ സൗ​ദി​യി​ലു​ള്ള ബ​ന്ധു ടി​ക്ക​റ്റ് എ​ടു​ത്തു അ​യ​ച്ചു​ന​ൽ​കി. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച പു​ ല​ർ​ച്ച 2.10ന് ​ഷെ​മീ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

https://www.kuwaitvarthakal.com/2023/05/10/forex-exchange-kwd-inr-exchange-rate-150/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *