കുവൈത്ത്; കുവൈത്തിൽ രക്തം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം blood bank പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. രക്തബാഗുകളും അവയുമായി ബന്ധപ്പെട്ട സേവനവും ലഭിക്കുന്ന പ്രവാസികളിൽ നിന്ന് ഓരോ ബാഗിനും 20 ദിനാർ വീതം ഈടാക്കും. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സേവന വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തുന്ന വിവിധ ലബോറട്ടറി പരിശോധനകൾക്കും MoH ഫീസ് ചുമത്തും. ഇതിൽ ആകെ 37 ലബോറട്ടറി പരിശോധനകൾ ഉൾപ്പെടുന്നു. ഇവയ്ക്കുള്ള ഫീസ് അര ദിനാർ മുതൽ 15 ദിനാർ വരെ വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, ഓരോ ബ്ലഡ് ബാഗിനും അതിന്റെ ഡെറിവേറ്റീവുകൾക്കും ഒരു ദാതാവുണ്ടെങ്കിൽ 20 KD എന്ന ബ്ലഡ് ബാഗ് ഫീസ് ഒഴിവാക്കപ്പെടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5