കുവൈത്ത് സിറ്റി : അന്താരാഷ്ട്ര കുറ്റവാളിയെ ഇന്റർ പോളിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു inter pol. സ്വന്തം രാജ്യത്ത് ആസൂത്രിതമായ കൊലപാതകം നടത്തിയ ശേഷം ഇയാൾ കുവൈത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾക്ക് എതിരെ അന്താ രാഷ്ട്ര തലത്തിൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുവൈത്തിലും അന്വേഷണം തുടങ്ങിയത്. ശേഷം ഇയാളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇന്റർപോൾ അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ കുറ്റവാളികളെ കൈമാറുന്ന നിയമങ്ങൾക്ക് അനുസൃതമായി ഇയാളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകുന്നതിനു വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇരു രാജ്യങ്ങളിലെയും ആഭ്യന്തര, നീതി ന്യായ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം നടത്തി വരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5