Posted By user Posted On

online portel പ്രവാസി മലയാളികൾക്കായി പ്രവാസി മിത്രം പോർട്ടൽ വരുന്നു; ഈ സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും

ദുബൈ:പ്രവാസി മലയാളികൾക്കായി കേരള സർക്കാരിന്റെ പ്രവാസി മിത്രം പോർട്ടൽ വരുന്നു. സംസ്ഥാന സർക്കാറിനു online portel കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുകയാണ് ഈ പോർട്ടലിന്റെ ലക്ഷ്യം. ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് ഈ പോർട്ടൽ വരുന്നത്. പ്രവാസികൾക്ക് നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച തുടർനടപടികൾക്ക് സഹായം നൽകുന്നതാവും ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ. പോർട്ടൽ ഉദ്ഘാടനം മേയ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ നിർവഹിക്കും. റവന്യൂ അദാലത്തിനായി കഴിഞ്ഞ വർഷം നിലവിൽ വന്ന ‘റവന്യൂ മിത്രം’മാതൃകയിൽ, കൂടുതൽ സൗകര്യങ്ങളോടെയാവും പ്രവാസി മിത്രം പ്രവർത്തിക്കുന്നത്. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും സാധിക്കും. ‘പ്രവാസി മിത്രം’വഴി ലഭിക്കുന്ന അപേക്ഷ കൈകാര്യം ചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്തുന്നതിനായി ഓരോ റവന്യൂ- സർവേ ഓഫിസിലും പ്രത്യേക നോഡൽ ഓഫിസർമാരെയും നിയമിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *