Posted By user Posted On

stray dog കുവൈത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സമ​ഗ്ര പദ്ധതി തയ്യാറാക്കി മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സമ​ഗ്ര പദ്ധതി തയ്യാറാക്കി മന്ത്രാലയം stray dog. കൃഷി, മൃഗ സംരക്ഷണ സമിതിയിലെ മൃഗാരോഗ്യ വകുപ്പ് മേധാവി വാലിദ് അൽ-ഔദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാ​ഗമായി തെരുവ് നായ്ക്കളെ നേരിടുന്നതിൽ വിദഗ്ധരായ ഒരു കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെടാൻ ഒരുങ്ങുകയാണ് അധികൃതർ. രാജ്യത്ത് രണ്ട് വർഷത്തിനകം തെരുവ് നായ്ക്കൾ പൂർണ്ണമായും അപ്രത്യക്ഷമാകും എന്നും വാലിദ് അൽ ഊദ് പറഞ്ഞു. മലയാളികൾ താമസിക്കുന്ന അബ്ബാസിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർ തെരുവ് നായകളുടെ ആക്രമണത്തിനു വിധേയരാകുന്ന സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ എംബസി ഉൾപ്പെടേയുള്ള അധികൃതർക്ക് പ്രദേശ വാസികൾ പരാതി നൽകുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് അധികൃതരിൽ നടപടിയെടുത്തത്. തെരുവ് നായ്ക്കളെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവയെ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റു മതി ചെയ്യാൻ താല്പര്യമുള്ള പട്ടി പ്രേമികൾക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തും. പ്രജനനം നിയന്ത്രിക്കുന്നതിനായി ആൺ പട്ടികളെ പിടി കൂടി വന്ധ്യംകരണത്തിനു വിധേയമാക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *