Posted By user Posted On

space കുവൈത്തിൽ അടുത്ത മാസം ഭാ​ഗിക ചന്ദ്ര​ഗ്രഹണം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത മാസം അഞ്ചിന് ഭാഗിക ചന്ദ്രഗ്രഹണം നടക്കും. ചില രാജ്യങ്ങളിൽ space ഇത് പൂർണ ചന്ദ്രഗ്രഹണമായിരിക്കും. തെളിഞ്ഞ കാലവസ്ഥയിൽ കുവൈത്തിൽ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കും. കുവൈത്തിൽ വൈകുന്നേരം 6:18 ന് ആരംഭിക്കുന്ന ഗ്രഹണം നാല് മണിക്കൂറും 17 മിനിറ്റും നീണ്ടുനിൽക്കുകയും രാത്രി 10:31 ന് പൂർണ്ണമായും അവസാനിക്കുകയും ചെയ്യുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോൾ ഗ്രഹണത്തിന്റെ ഘട്ടം പൂർണമായി 10.31 ന് അവസാനിക്കും. തുടർന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 8:35 ന് അവസാനിക്കുന്നതോടെ ശവ്വാൽ മാസത്തിലെ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷമാകുകയും ചെയ്യും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *