കുവൈറ്റ് സിറ്റി:കുവൈത്തിൽ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ online casinos ശ്രമിച്ച് 4 പ്രവാസികൾ. നാല് ഏഷ്യൻ പ്രവാസികൾ ആണ് സാൽമിയയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. അധികൃതർ റെയ്ഡ് നടത്തിയപ്പോൾ പ്രവാസികൾ ചൂതാട്ടത്തിനായി അപ്പാർട്ട്മെന്റ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇവർ നാലുപേരും ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രവാസികളെ പിടികൂടുകയും അവർക്കേറ്റ പരിക്കുകൾക്ക് തക്കതായ ചികിത്സ നൽകുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. തുടർന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി തടവിലിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സാഹചര്യങ്ങളും അറിയുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn