Posted By user Posted On

bridge കുവൈത്തിൽ ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച bridge പെൺകുട്ടിയെ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു പെൺകുട്ടി സ്വയം പാലത്തിൽ നിന്ന് ചാടിയതായി സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വിവരമറിഞ്ഞയുടൻ ഷുവൈഖ് മറൈൻ സെന്റർ, ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്റർ എന്നിവയുടെ മറൈൻ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് എത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *