big ticket log in അടിച്ചു മോനെ! ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കി ഇന്ത്യൻ പ്രവാസികൾ

അബുദാബി: പ്രവാസികൾക്ക് ജീവിതത്തിൽ പുത്തൻ പ്രതീക്ഷ നൽകി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഈയാഴ്ചയിലെ big ticket log in പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈൻ പൗരനുമാണ് ഒരു ലക്ഷം ദിർഹം വീതം ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയത്. ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ ബിനോജ് ഇ.കെയാണ് ഏപ്രിൽ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിയായി ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാൻ. അദ്ദേഹം ബിഗ് ടിക്കറ്റെടുത്തപ്പോൾ തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്പറാണ് തെരഞ്ഞെടുത്തത്. ജനന തീയ്യതി തന്നെ തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് അദ്ദേഹത്തിന് തുണയായത്. 14 സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന് ചോദിച്ചപ്പോൾ അക്കാര്യത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ബിനോജിന്റെ മറുപടി. എന്നാലും നല്ലൊരു പങ്കും കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ചെലവഴിക്കാനാണ് ആഗ്രഹം. ഖത്തറിൽ താമസിക്കുന്ന ഫിലിപ്പൈൻസ് പൗരൻ ജോണി മാഗവാണ് രണ്ടാമത്തെ ഭാ​ഗ്യവാൻ.
2020ൽ കൊവിഡ് മഹാമാരിക്കാലത്താണ് അദ്ദേഹം ബിഗ് ടിക്കറ്റെടുത്ത് തുടങ്ങിയത്. എന്നെങ്കിലും ഒരിക്കൽ ഗ്രാന്റ് പ്രൈസ് സ്വന്തമാവുമെന്ന ശുഭപ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജയിൽ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മുഹമ്മദ് ബാസിൽ കൊടക്കാട്ട് വളപ്പിൽ ആണ് മൂന്നാമത്തെ വിജയി. മൂന്ന് വർഷം മുമ്പ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം അതിൽ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ, എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യ പരീക്ഷണം തുടരണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ബാസിൽ പറഞ്ഞു. ഇന്ത്യക്കാരനായ അനിൽ റാപ്പലാണ് മൂന്നാം ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലെ നാലാം വിജയി. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ടിക്കറ്റെടുക്കുന്നുണ്ട്. വിജയിയായെന്ന വിവരം അറിഞ്ഞപ്പോൾ അടക്കാനാവാത്ത സന്തോഷമാണ് അനിൽ പങ്കുവെച്ചത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ഭാവിയിൽ ഗ്രാന്റ് പ്രൈസ് സ്വന്തമാവുന്നത് വരെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെയും തീരുമാനം.ഏപ്രിൽ മാസത്തിൽ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവരും ഓരോ പ്രതിവാര നറുക്കെടുപ്പിലും സ്വമേധയാ പങ്കാളികളാക്കപ്പെടും. ഓരോ ആഴ്ചയും നടക്കുന്ന ഈ നറുക്കെടുപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് പേർക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനം ലഭിക്കുക. ഈ ഓഫർ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്ക് മേയ് മൂന്നാം തീയ്യതി നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ ഒന്നര കോടി ദിർഹത്തിന്റെ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനും അവസരമുണ്ടാവും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇൻ സ്റ്റോർ കൗണ്ടറുകൾ വഴിയോ ഏപ്രിൽ 30 വരെ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top