Posted By user Posted On

www airindia com online booking ഇതെന്തൊരു കഷ്ടം! പെരുന്നാളിന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത പ്രവാസി മലയാളികൾക്ക് എട്ടിന്റെ പണികൊടുത്ത് എയർ ഇന്ത്യ

പെ​രു​ന്നാ​ളി​നു​മു​​മ്പ് നാ​ട്ടി​ലെ​ത്തി ആഘോഷം പ്രിയപ്പെട്ടവർക്കൊപ്പം ​ഗംഭീരമാക്കാൻ കാത്തിരുന്ന പ്രവാസി മലയാളികൾക്ക് www airindia com online booking എട്ടിന്റെ പണികൊടുത്ത് എയർ ഇന്ത്യ. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ന് ​കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസ് റദ്ദാക്കിയതോടെ പ്രവാസികൾ ബുദ്ധിമുട്ടിലായി. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 6.30ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തിന് നാട്ടിലെത്താൻ കു​വൈ​ത്തി​ൽ​നി​ന്ന് നി​ര​വ​ധി പേ​രാ​ണ് ഈ ​വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ജോ​ലി​യും നോ​മ്പു​തു​റ​യും ക​ഴി​ഞ്ഞ് രാത്രി വിമാനം കയറിയാൽ അ​തി​രാ​വി​ലെ നാ​ട്ടി​ലെ​ത്താം എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ല​രും ഈ വിമാനത്തെ ആശ്രയിച്ചത്. എ​ന്നാ​ൽ, വി​മാ​നം വൈ​കി​യ​തോ​ടെ എ​ല്ലാം തകിടം മറിഞ്ഞു. അതേസമയം, വ്യാ​ഴാ​ഴ്ച​യി​ലെ യാ​ത്ര റ​ദ്ദാ​ക്കി​യ വിമാനം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നു പു​റ​പ്പെ​ടു​മെന്ന് സന്ദേശം ലഭിച്ചതോടെയാണ് യാത്രക്കാർക്ക് പാതി സമാധാനമായത്. വി​മാ​ന​ത്തി​ന്റെ സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ് യാ​ത്രാ​ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​നും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റാ​നും അ​വ​സ​രം ന​ൽ​കും. അ​തേ​സ​മ​യം, നാ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പെ​രു​ന്നാ​ളി​ല്ലാത്തതിനാൽ പലർക്കും അതും ആശ്വാസമാണ്. എന്നാൽ കു​റ​ച്ച് ദിവസത്തെ ലീവിന് നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്ക് ഒ​രു പ​ക​ൽ യാ​ത്ര​യി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും എ​ന്ന​താണ് ബുദ്ധിമുട്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *