ലണ്ടൻ;യുകെ ഡെവണിന് സമീപം പ്ലിമത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവ് ഷൈജു സ്കറിയ ജയിംസിന്റെ expat വേർപാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമശമായ പുന്നവേലി സ്വദേശിയായ ഷൈജു ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് 37 കാരനായ ഷൈജുവിന്റെ മരണ കാരണം. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിന്റെ സന്തോഷ വാർത്ത ഷൈജു ഫേസ്‍ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ തേടി മരണമെത്തിയത്. നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്നു ഷൈജു. കഴിഞ്ഞ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ആശുപത്രിയിൽ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. ഉച്ചയോടെ ആശുപത്രിയുടെ ശുചിമുറിയിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ എത്തി ആശുപത്രിലേക്ക് മാറ്റി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ജോലി ചെയ്തിരുന്ന ഷൈജു രണ്ട് വർഷം മുൻപാണ് യുകെയിൽ എത്തിയത്. പ്ലിമത്തിലെ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷൈജു. മൂന്ന് വർഷം മുൻപ് യുകെയിൽ എത്തിയ ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിലെ നഴ്സാണ്. പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് മരിച്ച ഷൈജു. മക്കൾ – ആരവ് (5), അന്ന (4 ദിവസം).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn