കുവൈത്ത് സിറ്റി; കുവൈത്തിലെ 56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നതായി പഠന റിപ്പോർട്ട് pediavit d. കുവൈത്ത് മെഡിക്കൽ സ്റ്റുഡന്റ് അസോസിയേഷൻ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയനിലാണ് ഇക്കാര്യം അറിയാൻ സാധിച്ചത്. ആരോഗ്യ പ്രതിസന്ധിയാണ് വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നത്. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഭക്ഷണത്തിൽ നിന്ന് കാൽസ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നതിന് വിറ്റാമിൻ ഡി ആവശ്യമാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും കാൻസർ സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിൻ ഡി വേണ്ടതുണ്ട്. വൈറ്റമിൻ ഡിയുടെ കുറവിന് നിരവധി കാരണങ്ങളുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സൂര്യപ്രകാശം ലഭിക്കാത്തതാണ് ഏറ്റവും സാധാരണമായ കാരണമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn