Posted By user Posted On

burj mubaraq ബുർജ് ഖലീഫ തലകുനിക്കും!: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ കുവൈത്തിലെ ബുർജ് മുബാറക്

കുവൈത്ത് സിറ്റി : ഒരു പതിറ്റാണ്ടിലധികമായി ലോകത്തിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടം എന്ന റെക്കോർഡ് നിലനിർത്തുന്ന burj mubaraq ബുർജ് ഖലീഫയെ കടത്തിവെട്ടുന്ന ഒരു നിർമ്മിതിയുമായി കുവൈത്ത് വരുന്നു. നിർമ്മാണം പുരോഗമിക്കുന്ന കുവൈത്തിലെ സിൽക്ക് സിറ്റിയിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ പേര് ബുർജ് മുബാറക് എന്നാണ്. 1000 മീറ്ററാണ് ബുർജ് മുബാറക്കിന്റെ ഉയരം. അതായത് ബുർജ് ഖലീഫയെക്കാൾ 172 മീറ്റർ കൂടുതൽ. 234 നിലകളിലാവും ബുർജ് മുബാറക്കിലുള്ളത്. ഒരേ സമയം 7000 ആളുകളെ ഉൾക്കൊള്ളാനുള്ള ഇടവും കെട്ടിടത്തിൽ ഉണ്ടാകും. ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ, വിനോദത്തിനായുള്ള പ്രത്യേക ഇടങ്ങൾ എന്നിവയെല്ലാമാണ് കെട്ടിടത്തിനുള്ളിൽ ഒരുങ്ങുന്ന സൗകര്യങ്ങൾ. സിൽക്ക് സിറ്റിയുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബുർജ് മുബാറക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനു 20 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിൽക്ക് സിറ്റിയിലെ പ്രധാന ആകർഷണം എന്ന നിലയിൽ പദ്ധതിയുടെ കേന്ദ്രഭാഗത്ത് തന്നെയാവും ബുർജ് മുബാറക് ഉയരുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. .അല്പം വളഞ്ഞ ആകൃതിയിൽ തമ്മിൽ ചേർന്നു നിൽക്കുന്ന മൂന്ന് ടവറുകളായാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. ലോകപ്രശസ്തമായ അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ശേഖരമായ ആയിരത്തൊന്ന് രാവുകൾക്കുള്ള ആദരം കൂടിയാണ് ബുർജ് മുബാറക്. ബുർജ് മുബാറക്കിന്റെ നിർമ്മാനത്തിന് രണ്ടായിരത്തി അഞ്ഞൂറ് കോടി ദിനാർ (6.69 ലക്ഷം കോടി) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. 4,30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപങ്ങൾക്ക് അവസരമൊരുക്കാനും പദ്ധതിയിലൂടെ കഴിയും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *