ആട്ടുഫാമിന്റെ മറവിൽ ക്രിസ്റ്റൽ മെത്ത് നിർമ്മാണം; കുവൈത്തിൽ വൻ ലഹരിവേട്ട, പ്രതി പിടിയിൽ

കുവൈത്തിൽ ആട്ടുഫാം കേന്ദ്രീകരിച്ച് ക്രിസ്റ്റൽ മെത്ത് നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നയാളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധനയും അറസ്റ്റും.കബദ് മേഖലയിലെ ഫാം കേന്ദ്രീകരിച്ചായിരുന്നു പ്രതി ക്രിസ്റ്റൽ മെത്ത് നിർമ്മിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ദിവസങ്ങളോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയത്. തുടർന്ന് സാദ് അൽ അബ്ദുള്ളയിലെ വസതിയിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ 2 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വലിയ അളവിലുള്ള അസംസ്‌കൃത വസ്തുക്കളും കണ്ടെത്തി. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് തുക വീടിനുള്ളിലെ രഹസ്യ നിലവറയിൽ ഒളിപ്പിച്ചിരുന്നതായും അധികൃതർ കണ്ടെത്തി.

ഇരട്ട പൗരത്വവും മറ്റൊരു രാജ്യത്തിന്റെ ദേശീയതയും കൈവശം വെച്ചതിനെ തുടർന്ന് നേരത്തെ കുവൈത്തി പൗരത്വം റദ്ദാക്കിയ വ്യക്തിയാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചോദ്യം ചെയ്യലിൽ കബദ് മേഖലയിലെ ഫാം കേന്ദ്രീകരിച്ച് ക്രിസ്റ്റൽ മെത്ത് നിർമ്മിച്ചിരുന്നതായും പിടിച്ചെടുത്ത പണം ലഹരിക്കച്ചവടത്തിലൂടെ ലഭിച്ചതാണെന്നും പ്രതി സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ തുടർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് നിർമ്മാണത്തിനായി ഉപയോഗിച്ച കെട്ടിടവും ഫാമും പൂർണമായും പൊളിച്ചുനീക്കാ

Related Posts

Leave a Reply

Your email address will not be published. Required fields are marked *